തിരിച്ചറിവ് ഇതൊരു തിരിച്ചറിവാണ് . ഈ യാത്ര എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം . ഈ ചങ്ങലയിൽ ഒരു കണ്ണിയാവുക എന്നത് മാത്രമായിരുന്നു എന്ടെ ആഗമന ഉദ്ദേശം എന്നതും, ബാക്കി ഇവിടെ ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും , ഇനി ചെയ്യേണ്ടി വരുന്നതും നിലനിൽപ്പിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നു എന്നതാണു സത്യം, എന്ന തിരിച്ചറിവ് . തിരിച്ചറിവിനപ്പുറം , ഇനിപറയുന്നതു എന്റെ അപ്പനിൽനിന്നുള്ള കേട്ടറിവും, ഞാൻ കണ്ടറിഞ്ഞതുമാണ് . ഈ ചരിത്രം പറച്ചിലിനിടെ കഥാകാരൻ ഇടയ്ക്കൊക്കെ തന്ടെ തോന്നലുകളും ഊഹങ്ങളും ചേർത്തിട്ടുണ്ട് . ഇടയ്ക്കൊക്കെ ചരിത്രത്തിനു നേരെ കണ്ണടച്ചിട്ടുമുണ്ട് മനപ്പൂർവ്വമല്ലെങ്കിലും . സഹൃദയരായ വായനക്കാർക്ക് അവിടെയൊക്കെ പൂരിപ്പിച്ചു ചേർക്കാൻ കഥാകാരനെ സഹായിക്കാവുന്നതാണ് . മിനിയാന്ന് ഈ കണ്ണി ആരംഭിക്കുന്നത് 1825 ലാണ് . സർ റോബർട്ട് ബ്രിസ് ടൗ വെല്ലിങ്ടൺ ഐലൻഡ് നികത്തിയെടുക്കാൻ തുടങ്ങിയ കാലഘട്ടം . അന്നാണ് എന്ടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പനായ ശ്രീമാൻ പൈലി ഭൂജാതനായത് . അതും കേരളത്തിന്റെ ഏറക്കുറെ മദ്ധ്യഭാഗമായ
Posts
Showing posts from 2020