എന്ടെ കഥ
ഞാൻ സജി . ഇതു എന്ടെ കഥയാണ് . എന്ടെ ഹൈസ്കൂൾ കാലം….. അന്നന്നുള്ള പാഠങ്ങൾ അന്നന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുകയും നാളേക്ക് മാറ്റിവക്കുകയും ചെയ്യുന്ന ഒരു പാവം ആൺകുട്ടി . പരീക്ഷ അടുക്കാറാവുമ്പോൾ മനസമാധാനം നഷ്ട്ടപെട്ടു ഒരെത്തും പിടിയും കിട്ടാതെ കണ്ടതൊക്കെ വായിച്ചു ഒന്നും മനസിലാകാതെ പരീക്ഷ എഴുതിയിരുന്നവൻ . മുതിർന്നവരുടെ വീരകഥകൾ കേട്ട്, അതുപോലൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ജന്മനാ ഉള്ള ഭയം കാരണം ഒന്നും ചെയ്യാതിരിക്കുകയും വലുതായപ്പോൾ അന്നാഗ്രഹിച്ചതൊക്കെ ചെയ്തെന്നു സ്വന്തം മനസിനേയും കേൾക്കാൻ തയ്യാറുള്ളവരെയും പറഞ്ഞു പറ്റിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പാവം സാധാരണക്കാരൻ . ഇതെന്റെ ഹൈസ്കൂൾ കാലമാണ് . നിങ്ങളോടൊപ്പമുള്ളത് . പൊടിപ്പും തൊങ്ങലും ഇല്ലാതെ അത് നിങ്ങളുടെ മുൻപിൽ വരച്ചിടുകയാണ് . ഇതിൽ നിങ്ങളാണ് കഥാപാത്രങ്ങളായി എന്റെ മുൻപിൽ നിൽക്കുന്നത് . കൂടെ ഞാനും …. അതുവരെ ഉണ്ടായിരുന്ന സ്കൂൾ ബാഗ് ഉപേക്ഷിച്ചു ബുക്ക് കൈയിൽ കൊണ്ട് പോവുകയും ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാനും തുടങ്ങിയ ക