Posts

Showing posts from 2023
ഇരുളും വെളിച്ചവും 1. ഇന്നലെ ഒന്നുകിൽ വെറുതെ കിട്ടിയതാവും . അല്ലെങ്കിൽ അടുത്ത തലമുറയോട് അത്രയ്ക്ക് വെറുപ്പായിരിക്കും . അതുമല്ലെങ്കിൽ ഒന്നിനും കൊള്ളില്ല എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകും. അല്ലാതെ പണിയെടുത്തു ഉണ്ടാക്കിയ പറമ്പ് ആരും സർക്കാരിന് കൊടുക്കില്ല. പറഞ്ഞു വന്നത് നമ്മുടെ ഓഫീസ് ഇരിക്കുന്ന ഭൂമിയുടെ കാര്യമാണ്. ഇതു പണ്ട് ശ്മാശാനഭൂമിയായിരുന്നത്രെ.  ഈ അനാഥരെയും പകർച്ചവ്യാധിമൂലം മരിച്ചവരെയും സംസ്കരിച്ചിരുന്ന ഭൂമി. രാജകുടുംബങ്ങളുടെ നടുത്തളത്തിൽ നിന്നും അധികാരം ജനങ്ങളുടെ വിരൽത്തുമ്പിലേക്കു കാലം പതിച്ചു കൊടുത്തശേഷം വർഷങ്ങളായി  ഉപയോഗമില്ലാതെ കിടന്ന ഭൂമിയിൽ  കാലക്രമേണ സർക്കാർ ഓഫീസ് ഉയർന്നു വന്നു. മത്തായിസാർ നല്ല മൂഡിൽ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞും കണക്കുമായി കുത്തിയിരുന്ന സാറോട്  ജനലിലൂടെ ആരോ ചോദിച്ചുവത്രെ. "മത്തായി .. ജോലി കഴിഞ്ഞില്ലേ " എന്ന് . "അത് ആരാന്നാ വിചാരം " സർ വിടുന്ന മട്ടില്ല. ഈ ശ്മാശാനഭൂമി കഥയൊന്നും അറിയാത്ത ഞാൻ ചോദിച്ചു .."ആരാ" "ആ ...അപ്പൊ അറിയില്ല അല്ലെ " "ഈ പറമ്പിനു ഒരു ചരിത്രമുണ്ട് "