Posts

           " The life you have led  doesn't need to be the only life you have." Anna Quindten   യാത്ര    ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ടപ്പോൾ തന്നെ അയാൾക്ക് ദേഷ്യം വന്നു. റോഡിൽ നിറയെ പട്ടികളാണ്.  ഗേറ്റ് തുറന്നു കണ്ടാൽ ഓടിക്കയറി ചവിട്ടിയിൽ വന്നു കിടക്കും. ചിലപ്പോ മൂത്രവും ഒഴിക്കും. പിന്നെ അത് കഴുകി ഉണക്കി എടുക്കൽ എൻ്റെ പണിയാണ്. അമ്മയും മകളും തിരിഞ്ഞു നോക്കില്ല . "എല്ലാ കുരുത്തം കെട്ട പണികൾ ചെയ്യാൻ ഞാൻ ഉണ്ടല്ലോ".. പയ്യെ പറഞ്ഞു കൊണ്ട് അയാൾ ഗേറ്റ് കടന്നു വീടിനു മുൻപിലേക്ക് നടന്നു. "ദേ വാതിലും തുറന്നിട്ടിരിക്കുന്നു ...ഇവൾ ഇതെവിടെ പോയി കിടക്കുന്നു ?" അയാൾ പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറി. അപ്പോഴേക്കും വീടിനു പിറകിൽ നിന്നും തുണി തല്ലി അലക്കുന്ന ശബ്ദം കേട്ട് അയാൾക്ക് സമാധാനമായി.   "എടീ .. എൻ്റെ യൂണിഫോം നിറയെ അഴുക്കാ .. നീയിതൊന്നു കല്ലീട്ടു തല്ലി അലക്ക് .. എന്നാലേ ഈ അഴുക്കൊന്നു പോകൂ .."  ഇന്നലെ വന്നപ്പോ അവളോട് പറഞ്ഞത് അയാൾ ഓർത്തു. പാവം... മോളെ  പറഞ്ഞു വിട്ടതിനു ശേഷം അലക്കാൻ കയറിയതാകും. "എന്നെ കൊണ്ട് വയ്യ... ഈ അടുക്കള പണി കഴിഞ്ഞു തുണി തല്ലി അലക
ഇരുളും വെളിച്ചവും 1. ഇന്നലെ ഒന്നുകിൽ വെറുതെ കിട്ടിയതാവും . അല്ലെങ്കിൽ അടുത്ത തലമുറയോട് അത്രയ്ക്ക് വെറുപ്പായിരിക്കും . അതുമല്ലെങ്കിൽ ഒന്നിനും കൊള്ളില്ല എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകും. അല്ലാതെ പണിയെടുത്തു ഉണ്ടാക്കിയ പറമ്പ് ആരും സർക്കാരിന് കൊടുക്കില്ല. പറഞ്ഞു വന്നത് നമ്മുടെ ഓഫീസ് ഇരിക്കുന്ന ഭൂമിയുടെ കാര്യമാണ്. ഇതു പണ്ട് ശ്മാശാനഭൂമിയായിരുന്നത്രെ.  ഈ അനാഥരെയും പകർച്ചവ്യാധിമൂലം മരിച്ചവരെയും സംസ്കരിച്ചിരുന്ന ഭൂമി. രാജകുടുംബങ്ങളുടെ നടുത്തളത്തിൽ നിന്നും അധികാരം ജനങ്ങളുടെ വിരൽത്തുമ്പിലേക്കു കാലം പതിച്ചു കൊടുത്തശേഷം വർഷങ്ങളായി  ഉപയോഗമില്ലാതെ കിടന്ന ഭൂമിയിൽ  കാലക്രമേണ സർക്കാർ ഓഫീസ് ഉയർന്നു വന്നു. മത്തായിസാർ നല്ല മൂഡിൽ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞും കണക്കുമായി കുത്തിയിരുന്ന സാറോട്  ജനലിലൂടെ ആരോ ചോദിച്ചുവത്രെ. "മത്തായി .. ജോലി കഴിഞ്ഞില്ലേ " എന്ന് . "അത് ആരാന്നാ വിചാരം " സർ വിടുന്ന മട്ടില്ല. ഈ ശ്മാശാനഭൂമി കഥയൊന്നും അറിയാത്ത ഞാൻ ചോദിച്ചു .."ആരാ" "ആ ...അപ്പൊ അറിയില്ല അല്ലെ " "ഈ പറമ്പിനു ഒരു ചരിത്രമുണ്ട് "
Ajai Saji's video on Sir C.V. Raman
Image
തിരിച്ചറിവ്   ഇതൊരു തിരിച്ചറിവാണ് . ഈ യാത്ര എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം . ഈ ചങ്ങലയിൽ ഒരു കണ്ണിയാവുക എന്നത് മാത്രമായിരുന്നു എന്ടെ ആഗമന ഉദ്ദേശം എന്നതും, ബാക്കി ഇവിടെ ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും , ഇനി ചെയ്യേണ്ടി വരുന്നതും   നിലനിൽപ്പിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നു എന്നതാണു സത്യം, എന്ന തിരിച്ചറിവ് . തിരിച്ചറിവിനപ്പുറം ,   ഇനിപറയുന്നതു എന്റെ അപ്പനിൽനിന്നുള്ള കേട്ടറിവും, ഞാൻ കണ്ടറിഞ്ഞതുമാണ് .   ഈ ചരിത്രം പറച്ചിലിനിടെ കഥാകാരൻ ഇടയ്ക്കൊക്കെ   തന്ടെ തോന്നലുകളും ഊഹങ്ങളും ചേർത്തിട്ടുണ്ട് . ഇടയ്ക്കൊക്കെ ചരിത്രത്തിനു നേരെ കണ്ണടച്ചിട്ടുമുണ്ട് മനപ്പൂർവ്വമല്ലെങ്കിലും . സഹൃദയരായ വായനക്കാർക്ക് അവിടെയൊക്കെ പൂരിപ്പിച്ചു ചേർക്കാൻ കഥാകാരനെ സഹായിക്കാവുന്നതാണ് . മിനിയാന്ന്   ഈ കണ്ണി ആരംഭിക്കുന്നത് 1825 ലാണ് .   സർ റോബർട്ട് ബ്രിസ് ‌ ടൗ വെല്ലിങ്ടൺ ഐലൻഡ് നികത്തിയെടുക്കാൻ തുടങ്ങിയ കാലഘട്ടം . അന്നാണ് എന്ടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പനായ ശ്രീമാൻ പൈലി ഭൂജാതനായത് . അതും കേരളത്തിന്റെ ഏറക്കുറെ മദ്ധ്യഭാഗമായ