നമുക്ക് ചെയ്യാൻ ആഗ്രഹമുള്ളതും എന്നാൽ തന്നെ അത് തന്നെക്കൊണ്ട് കഴിയില്ല ,സമൂഹം അല്ലെങ്കിൽ തന്ടെ മനസാക്ഷി ചെയ്യിക്കില്ല എന്ന് ഉത്തമ ബോധ്യം ഉള്ള ഒരു കാര്യമാണ് ഒരു സാധാരണക്കാരനെ ഒരു സിനിമയുടെ അല്ലെങ്കിൽ സിനിമ സാഹചര്യത്തിന്റെ ആരാധകനാക്കുന്നത് .
തൂവാനത്തുമ്പിലും മുന്തിരിത്തോപ്പും പോലുള്ള പദ്മരാജൻ മൂവീസ് നമ്മുടെ തലമുറ ഇപ്പോഴും താലോലിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം കപടസദാചാരവും, ഇല്ലാത്ത സംസ്കാരത്തിന്റെ മേന്മയും താലോലിച്ചു നടക്കുന്ന മലയാളി പുരുഷസമൂഹത്തിന്ടെ മനസിന്റെ കപടതയല്ലേ വെളിവാക്കുന്നത് ?
തിരിച്ചറിവ് ഇതൊരു തിരിച്ചറിവാണ് . ഈ യാത്ര എന്തിനു വേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം . ഈ ചങ്ങലയിൽ ഒരു കണ്ണിയാവുക എന്നത് മാത്രമായിരുന്നു എന്ടെ ആഗമന ഉദ്ദേശം എന്നതും, ബാക്കി ഇവിടെ ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്നതും , ഇനി ചെയ്യേണ്ടി വരുന്നതും നിലനിൽപ്പിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നു എന്നതാണു സത്യം, എന്ന തിരിച്ചറിവ് . തിരിച്ചറിവിനപ്പുറം , ഇനിപറയുന്നതു എന്റെ അപ്പനിൽനിന്നുള്ള കേട്ടറിവും, ഞാൻ കണ്ടറിഞ്ഞതുമാണ് . ഈ ചരിത്രം പറച്ചിലിനിടെ കഥാകാരൻ ഇടയ്ക്കൊക്കെ തന്ടെ തോന്നലുകളും ഊഹങ്ങളും ചേർത്തിട്ടുണ്ട് . ഇടയ്ക്കൊക്കെ ചരിത്രത്തിനു നേരെ കണ്ണടച്ചിട്ടുമുണ്ട് മനപ്പൂർവ്വമല്ലെങ്കിലും . സഹൃദയരായ വായനക്കാർക്ക് അവിടെയൊക്കെ പൂരിപ്പിച്ചു ചേർക്കാൻ കഥാകാരനെ സഹായിക്കാവുന്നതാണ് . മിനിയാന്ന് ഈ കണ്ണി ആരംഭിക്കുന്നത് 1825 ലാണ് . സർ റോബർട്ട് ബ്രിസ് ടൗ വെല്ലിങ്ടൺ ഐലൻഡ് നികത്തിയെടുക്കാൻ തുടങ്ങിയ കാലഘട്ടം . അന്നാണ് എന്ടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പനായ ശ്രീമാൻ പൈലി ഭൂജാതനായത് . അതും കേര...
Comments