Posts

നമുക്ക് ചെയ്യാൻ ആഗ്രഹമുള്ളതും എന്നാൽ തന്നെ അത് തന്നെക്കൊണ്ട് കഴിയില്ല ,സമൂഹം അല്ലെങ്കിൽ തന്ടെ മനസാക്ഷി ചെയ്യിക്കില്ല എന്ന് ഉത്തമ ബോധ്യം ഉള്ള ഒരു കാര്യമാണ് ഒരു സാധാരണക്കാരനെ ഒരു സിനിമയുടെ അല്ലെങ്കിൽ സിനിമ സാഹചര്യത്തിന്റെ ആരാധകനാക്കുന്നത് . തൂവാനത്തുമ്പിലും മുന്തിരിത്തോപ്പും പോലുള്ള പദ്മരാജൻ മൂവീസ് നമ്മുടെ തലമുറ ഇപ്പോഴും താലോലിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം കപടസദാചാരവും, ഇല്ലാത്ത സംസ്കാരത്തിന്റെ മേന്മയും താലോലിച്ചു നടക്കുന്ന മലയാളി പുരുഷസമൂഹത്തിന്ടെ മനസിന്റെ കപടതയല്ലേ വെളിവാക്കുന്നത് ?

എന്ടെ കഥ

Image
ഞാൻ   സജി . ഇതു എന്ടെ കഥയാണ് .   എന്ടെ ഹൈസ്കൂൾ കാലം…..   അന്നന്നുള്ള പാഠങ്ങൾ   അന്നന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുകയും നാളേക്ക് മാറ്റിവക്കുകയും ചെയ്യുന്ന ഒരു പാവം ആൺകുട്ടി . പരീക്ഷ അടുക്കാറാവുമ്പോൾ മനസമാധാനം നഷ്ട്ടപെട്ടു ഒരെത്തും പിടിയും കിട്ടാതെ കണ്ടതൊക്കെ വായിച്ചു ഒന്നും മനസിലാകാതെ പരീക്ഷ എഴുതിയിരുന്നവൻ . മുതിർന്നവരുടെ വീരകഥകൾ കേട്ട്,   അതുപോലൊക്കെ ചെയ്യണമെന്ന് ആഗ്രഹിക്കുകയും   ജന്മനാ ഉള്ള ഭയം കാരണം ഒന്നും ചെയ്യാതിരിക്കുകയും വലുതായപ്പോൾ അന്നാഗ്രഹിച്ചതൊക്കെ ചെയ്തെന്നു സ്വന്തം മനസിനേയും കേൾക്കാൻ   തയ്യാറുള്ളവരെയും   പറഞ്ഞു പറ്റിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു പാവം സാധാരണക്കാരൻ . ഇതെന്റെ ഹൈസ്കൂൾ കാലമാണ് . നിങ്ങളോടൊപ്പമുള്ളത് . പൊടിപ്പും തൊങ്ങലും ഇല്ലാതെ   അത്   നിങ്ങളുടെ മുൻപിൽ വരച്ചിടുകയാണ് .   ഇതിൽ നിങ്ങളാണ് കഥാപാത്രങ്ങളായി എന്റെ മുൻപിൽ നിൽക്കുന്നത് . കൂടെ ഞാനും …. അതുവരെ ഉണ്ടായിരുന്ന   സ്കൂൾ ബാഗ് ഉപേക്ഷിച്ചു ബുക്ക് കൈയിൽ കൊണ്ട് പോവുകയ...